Join Our Whats App Group

മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം


ആലപ്പുഴ: കാവാലം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മെക്കാനിക്കൽ വർഷോപ്പ് ഇൻസ്ട്രക്ടർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് എഴുത്തുപരീക്ഷയും, പ്രായോഗിക പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും. മെക്കാനിക്കൽ എൻജീനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ/ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ജൂലൈ രണ്ടിന് പകൽ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group