പത്തനംതിട്ട; റാന്നി, പത്തനംതിട്ട, മാവേലിക്കര ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ പ്യൂണ്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ ഒഴിവുകളുണ്ട്.
പ്യൂണ്‍ (റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി, പത്തനംതിട്ട, മാവേലിക്കര ക്ലിനിക്കുകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത:- ഇഎസ്എം (എക്സ് ഹവീല്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെ )സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍) വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.
അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജനില്‍ നിന്നുള്ള ഓഫീസ് സീലോടുകൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. റാന്നി, പത്തനംതിട്ട പോളി ക്ലിനിക്കുകളില്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മാവേലിക്കരയില്‍ ആലപ്പുഴ ജില്ലകാര്‍ മാത്രവും.പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.
ഡെന്റല്‍ ഹൈജിനിസ്റ്റ് (റെജിമെന്റല്‍ സ്റ്റാഫ് ) ഒരു ഒഴിവ് റാന്നി പോളിക്ലിനിക്കില്‍ മാത്രമാണുള്ളത്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം . ക്ലാസ് ക ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം, കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്‌സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പത്തനംതിട്ട ജില്ലകാര്‍ക്ക് മുന്‍ഗണന. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.
ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷകള്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഇസിഎച്ച്എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി പി ഒ, റാന്നി, പത്തനംതിട്ട -689673 എന്ന വിലാസത്തില്‍ ഈ മാസം 19ന് നാലിന് മുന്‍പായി തപാല്‍ മുഖേനയോ ഇ-മെയില്‍ (echsranni@gmail.com) വഴിയോ സമര്‍പ്പിക്കണം. ബയോഡാറ്റാ, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്,മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാര്‍ത്ഥികള്‍ കോണ്‍ടാക്ട് അഡ്രസും മൊബൈല്‍ നമ്പറും അപേക്ഷഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 04735 229991, 7909189947.
إرسال تعليق