മലപ്പുറം; ജില്ലാ താലൂക്ക് ആശുപത്രിയില്‍ കോവിഡ്-19 കിടത്തി ചികിത്സ ആരംഭിച്ചതിനാല്‍ ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. നഗരസഭ പ്രൊജക്ടില്‍ ദിവസം 850 രൂപാ നിരക്കിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ നാലിന് വൈകീട്ട് നാലിന് മുമ്പായി lsthqhmpm@gmail.com എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 048302734866.
Post a Comment