കോഴിക്കോട്; കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ ഡീന്‍ (അക്കാദമിക്) തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരും ഹെല്‍ത്ത് സയന്‍സസ് വിഷയത്തില്‍ കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അംഗീകരിച്ച ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തെ മുഴുവന്‍ സമയ അധ്യാപന പരിചയവുമുള്ളവരുമായ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. ഹെല്‍ത്ത് യൂണിവേഴ്സിറ്റി അക്കാദമിക് സമിതികളിലുള്ള പ്രവര്‍ത്തന പരിചയം അഭിലഷണീയം. പ്രായം വിജ്ഞാപന തിയതിയില്‍ 60 വയസ്സ് കവിയരുത്.
ഡെപ്യൂട്ടേഷന് അപേക്ഷകള്‍ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി ആവശ്യമായ മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ് പി.ഒ, തൃശ്ശൂര്‍-680 596 എന്ന വിലാസത്തില്‍ ജൂലൈ ഒന്‍പതിനകം ലഭിക്കണം.
Post a Comment