Join Our Whats App Group

ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച 23 മുതൽ


കോഴിക്കോട്;  തലശ്ശേരി ഗവ. കോളേജിൽ  ഗസ്റ്റ് ലക്ചറർ  കൂടിക്കാഴ്ച്ചക്ക് രജിസ്റ്റർ ചെയ്തവർക്ക്   ജൂൺ 23 മുതൽ കൂടിക്കാഴ്ച നടത്തും.  ജൂണ്‍ ഏഴിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം   അതത് വിഷയങ്ങള്‍ക്ക് അനുവദിച്ച തീയതിയും സമയക്രമവും പാലിച്ച് നേരിട്ട് കോളേജില്‍ ഹാജരാകണം.  തീയതി, സമയം എന്ന ക്രമത്തില്‍ : കോമേഴ്‌സ് – ജൂണ്‍ 23 ന് രാവിലെ 10 മണി, പൊളിറ്റിക്കല്‍ സയന്‍സ് രാവിലെ 11.30 ന്, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 29 ന് രാവിലെ 10 മണിക്ക്, മാത്തമാറ്റിക്‌സ് 11.30 ന്. സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ നിര്‍ബന്ധമായും  കൊണ്ടുവരണം. ഫോണ്‍ : 0490 2966800, 9846175368, 9961261812.

 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group