Join Our Whats App Group

കോവിഡ് 19: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം


പാലക്കാട്; കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കോവിഡ് അലവൻസും ലഭിക്കും.

തസ്തികയും ശമ്പളവും

1. എം.ബി.ബി.എസ് മെഡിക്കൽ ഓഫീസർ-പ്രതിമാസം 45,000 രൂപയും 17200 രൂപ കോവിഡ് അലവൻസും

2. ലാബ് ടെക്നീഷ്യൻ- ദിവസവേതനം 467 രൂപയും 317 രൂപ കോവിഡ് അലവൻസും

3. സ്റ്റാഫ് നേഴ്സ്- ദിവസവേതനം 567 രൂപയും 242 രൂപ കോവിഡ് അലവൻസും

4. എക്സറേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ-ദിവസ വേതനം 467 രൂപയും 317 കോവിഡ് അലവൻസും

താത്‌പര്യമുളളവർ covidhrpkd@gmail.com ൽ ബയോഡാറ്റ, വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ബയോഡാറ്റയിൽ ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾ വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. അല്ലാത്തവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ https://ift.tt/IydChF ൽ ലഭ്യമാണ്. ഫോൺ – 0491 2504695, 8943374000.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group