ഇടുക്കി: സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് 19 വാക്‌സിനേഷന്റെ ഭാഗമായി താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 16 രാവിലെ 10 മണിക്ക് നടത്തും.
പ്രതിദിനം 560 രൂപ മാത്രമായിരിക്കും വേതനം. ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് പ്ലസ്ടു, നേഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച ജിഎന്‍എം, ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കൂടാതെ കേരള നഴ്‌സസ് മിഡൈ്വവ്‌സ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ജൂണ്‍ 16 രാവിലെ 9.45ന് മുമ്പായി സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന സ്റ്റാഫ് നഴ്‌സുമാരുടെ അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റും, വ്യക്തമായ ബയോഡാറ്റയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യരായവരുടെ പാനല്‍ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുന്നതായിരിക്കും. സേനാപതി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസം ഉള്ളവര്‍ക്ക് മുന്‍ഗണന. നിയമനം പ്രാബല്യത്തില്‍ വരുന്നത് എന്‍എച്ച്എം ഓഫീസിന്റെ അനുമതിയ്ക്ക് ശേഷമായിരിക്കും. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചവര്‍മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അഭിമുഖവുമായി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനുളള പൂര്‍ണ്ണ അധികാരം മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. എച്ച്.എം.സി ചെയര്‍പേഴ്‌സണിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
إرسال تعليق