Join Our Whats App Group

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ പി എസ് സി പരിശീലനം


തൃശൂർ; കേരള  ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ സൗജന്യ പി എസ് സി പരിശീലനം ആരംഭിക്കുന്നു.  കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം ആരംഭിക്കുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ ആര്‍ ബി എന്നിവര്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പരിശീലന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനം തികച്ചും സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കുമായാണ് സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത്. ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.

അപേക്ഷകര്‍ 18 വയസ്സ് തികഞ്ഞവരും എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരുമായിരിക്കണം. അപേക്ഷകള്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ccmytcr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍ 16ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9400976839, 9037902372, 9961147120.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group