Join Our Whats App Group

ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ ഒഴിവുകൾ


പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

1.ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത- ഫിസിയോതെറാപ്പിയില്‍ ബിരുദം, 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.

2.ലാബ് ടെക്നീഷ്യന്‍– പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് അല്ലെങ്കില്‍ പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാര്‍ക്കും, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദമോ (ബി.എസ്.സി എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ(കേരള സര്‍ക്കാര്‍) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയോ (ഡി.എം.എല്‍.ടി) ആണ് യോഗ്യത.

3. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്. യോഗ്യത: എസ് എസ് എല്‍ സി, സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്. എന്‍.കോഴ്സ് കഴിഞ്ഞവര്‍ ആയിരിക്കണം. (18 മാസത്തില്‍ കുറയാത്ത ഓക്സിലറി നേഴ്സ്-മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്). കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.

4. ഫാര്‍മസിസ്റ്റ്- ബി-ഫാം / ഡി-ഫാം. കൂടാതെ ഫാര്‍മസിസ്റ്റ് കൗന്‍സലില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

5. സ്റ്റാഫ് നഴ്സ്- ജി.എന്‍.എം./ബി.എസ്.സി.നഴ്സിങ് കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.

6. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍– ബിരുദം,ഡി.സി.എ/പി.ജി.ഡി.സി.എ., ഇംഗ്ളീഷ്, മലയാളം( ഐ.എസ്.എം.) ടൈപ്പ് റൈറ്റിങ് അഭികാമ്യം.

7.കൗണ്‍സിലര്‍ – എം.എസ്. ഡബ്ലിയു. പ്രവൃത്തിപരിചയം അഭികാമ്യം

8. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍ ഉള്ളവര്‍ക്ക് മുനഗണന. ആര്‍.സി.ഐ രജിസ്ട്രേഷന്‍ അഭികാമ്യം.

9. ഓഡിയോമെട്രിക് അസിസ്റ്റന്റ്- ബി.എ.എസ്.എല്‍.പി യില്‍ ബിരുദം / ഡി.എച്ച്.എല്‍.എസ്., ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവര്‍ nhmpkdhr.sn@gmail.com ലും മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ nhmpkdhr@gmail.കോം ലും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മെയ് 28 വൈകിട്ട് 5 നകം അയക്കേണ്ടതാണ്. പ്രായപരിധി 2021 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ അയക്കേണ്ടതാണ്. ഇ- മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, എന്നിവ നിര്‍ബന്ധമായും വച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491- 2504695/8943374000.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group