Join Our Whats App Group

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നേടുവാന്‍ അവസരം


ഇടുക്കി;  കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും ഐടി കമ്പനി എച്ച് സി എല്‍ സംയുക്തമായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു.

2020 ഇല്‍ പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ അവസരം. (2021 ല്‍ പ്ലസ്ടു പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് വരുന്ന മുറയ്ക്ക് അപേക്ഷിക്കാം)

പ്ലസ്ടുവിന് മിനിമം 75% മാര്‍ക്കും (സി ബി എസ് സി , ഐ സി എസ് സി വിഭാഗത്തില്‍ 80 % ) , 60 % മാര്‍ക്കോടെ മാത്സ് വിഷയം പഠിച്ചവര്‍ക്കും അപേക്ഷിക്കാം.

ഒരു വര്‍ഷത്തെ കോഴ്സ് (6 മാസം ക്ലാസ്സ് റൂം പരിശീലനം 6 മാസം ഇന്റേണ്‍ഷിപ്)ഇന്റേണ്‍ഷിപ് സമയത്തു 10,000 രൂപ സ്റ്റൈപ്പന്റ്.കോഴ്സിന് ശേഷം എച്ച് സി എലില്‍ ജോലി .

തുടക്ക ശമ്പളം – 1.7 ലക്ഷം മുതല്‍ – 2.2 ലക്ഷം വരെ (വാര്‍ഷിക ശമ്പളം). കോഴ്സിന് ശേഷം ജോലിയില്‍ തുടരുമ്പോള്‍ സ്‌കോളര്‍ഷിപോടെ ഉപരിപഠനം.

കോഴ്സ് ഫീസ് : ഡെവലപ്പര്‍ – 2 ലക്ഷം രൂപ + നികുതിയും , അസ്സോസിയേറ്റ് – 1 ലക്ഷം രൂപ + നികുതിയും . (ലോണ്‍ സൗകര്യവും 100 % വരെ സ്‌കോളര്‍ഷിപ്പും ഉണ്ടായിരിക്കും)

കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ്പ് ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജറുമായി ബന്ധപ്പെടുകയോ (9495999634 , dpmidk@asapkerala.gov.in) അല്ലെങ്കില്‍ https://ift.tt/2QH6QyV എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക

രജിസ്റ്റര്‍ ചെയ്യുവാന്‍ : https://ift.tt/2QKwUJw എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group