Join Our Whats App Group

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് സ്ഥാപകന് അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി


തോഡെക്സ് കമ്പനിയുടെ സ്ഥാപകൻ 27 കാരനായ ഫാറൂഖ് ഫാത്തിഹ് ഓസറിന് അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി പോലീസ്. നിക്ഷേപകരുടെ സ്വത്തായ 2 ബില്യൺ ഡോളറുമായി ( ഏകദേശം 15000 കോടി രൂപ ) ഇയാൾ തുർക്കിയിൽ നിന്നും കടന്നുകളഞ്ഞതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് 62 പേരെയും പോലീസ് തടവിലാക്കിയിട്ടുണ്ട്. വിവര സംവിധാനങ്ങൾ, ബാങ്ക്, ക്രെഡിറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ ഒരു ക്രിമിനൽ സ്ഥാപനം തുടങ്ങി തട്ടിപ്പ് നടത്തിയ കുറ്റമാണ് ഓസറിനുമേൽ ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്താംബുൾ എയർപോർട്ടിലൂടെ ഓസർ കടന്നുപോകുന്നതിന്റെ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചമുതൽ ഇയാൾ അൽബേനിയയിലാണെന്ന് സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. ഒരു വിദേശ നിക്ഷേപ കാര്യത്തിനായി അഞ്ചു ദിവസമാവശ്യമുണ്ടെന്ന അവ്യക്തമായ അറിയിപ്പിനുശേഷം തോഡെക്സ് കമ്പനി വ്യാപാരം നിർത്തിവച്ചിരിയ്ക്കുകയാണ്. 391,000 നിക്ഷേപകരിൽ നിന്നായി 2 ബില്യൺ ഡോളർ കൈവശംവച്ച സാഹചര്യത്തിലാണ് എക്സ്ചേഞ്ച് അടച്ചുപൂട്ടിയതെന്ന് മാധ്യമങ്ങൾ അറിയിച്ചു. ഓസറിനെ അറസ്റ്റുചെയ്യാനും അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിൽ നിന്ന് നാടുകടത്താനുമുള്ള നടപടികൾ നീതിന്യായ മന്ത്രാലയം ആരംഭിച്ചതായി അനഡോലു റിപ്പോർട്ട് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group