Join Our Whats App Group

സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ തിരുവനന്തപുരത്ത് മണ്ണന്തലയിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും കോഴിക്കോട് ഉപകേന്ദ്രത്തിലും ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് ഒന്‍പതിന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള ഉപകേന്ദ്രത്തിലും മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജിലും പ്രവേശന പരീക്ഷ നടത്തുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. . കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മേല്‍പറഞ്ഞ കേന്ദ്രങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം www.kscsa.org വെബ്സൈറ്റില്‍ ഏപ്രില്‍ 30 വൈകീട്ട് അഞ്ച് വരെ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2386400, 8281098870.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group