ആലപ്പുഴ: ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നം. 385/2018) തസ്തികയുടെ 2020 മാർച്ച് നാലിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയിൽ യോഗ്യത നേടിയ ജില്ലയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അസൽ പ്രമാണ പരിശോധന മാർച്ച് 15 മുതൽ 17 വരെ ജില്ല പി.എസ്.സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കള്ള വ്യക്തിഗത അറിയിപ്പ്, എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തസ്തികയുടെ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസൽ സഹിതം നിശ്ചിത സമയത്തും തീയതിയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ജില്ല പി.എസ്.സി ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ സന്ദർശിക്കണം.
إرسال تعليق