തിരുവനന്തപുരം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്റ് (5), ഫീൽഡ് അസിസ്റ്റൻറ് (2) പ്രോജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ ബി.എസ്‌സി. (അഗ്രി) യുളളവരെ ഫീൽഡ് കൺസൾട്ടന്റായും (27,000 രൂപ), വി.എച്ച്.എസ്.സി (അഗ്രി) യുളളവരെ ഫീൽഡ് അസിസ്റ്റന്റായും (21,000 രൂപ) നിയമിക്കും. പ്രായപരിധി 40 വയസ്സ്. നിയമനം ലഭിക്കുന്നവർ സംസ്ഥാനത്ത് എവിടെയും സേവനമനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം. നിലവിൽ കാസർഗോഡ്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവ്. ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ/ഇ-മെയിൽ മുഖേനയോ എട്ട് വരെ അപേക്ഷിക്കാം.
വിലാസം : സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം 34. ഇ- മെയിൽ: [email protected]. ഫോൺ: 0471 2330856,
إرسال تعليق