കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകള്‍ ആറു മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 3 വരെയാണ് കാലാവധി നീട്ടി നല്‍കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരീക്ഷകള്‍ നടത്തുന്നതിനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും കാലതാമസമുണ്ടായിട്ടുണ്ട്.
നിയമന പ്രക്രിയയും നീണ്ടുപോകുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നത്.
إرسال تعليق