തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) റീഹാബിലിറ്റേഷന്‍ സൈക്കോളജിയിലെ പുതിയ എംഫില്‍ കോഴ്സിലേക്ക് അസിസ്റ്റന്‍റ് പ്രൊഫസര്‍, ലക്ചറര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയ്ക്ക് റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫിലും റീഹാബിലിറ്റേഷന്‍ സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി വകുപ്പില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ അധ്യാപന പരിചയവും അനിവാര്യം. ലക്ചററിന് റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫിലും റീഹാബിലിറ്റേഷന്‍ സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ക്ലിനിക്കല്‍ എക്സ്പീരിയന്‍സും അനിവാര്യം.
റസ്യൂമെ സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പി സഹിതം മാര്‍ച്ച് 28 നകം അപേക്ഷിക്കണം. എക്സിക്യുട്ടീവ് ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, നിഷ് റോഡ്, ശ്രീകാര്യം പിഒ, തിരുവനന്തപുരം 695017 എന്ന വിലാസത്തില്‍ നേരിട്ടോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കുക. തസ്തികയുടെ പേര് വിഷയമായി എഴുതിയിരിക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും നിര്‍ബന്ധമായും സൂചിപ്പിച്ചിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.nish.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
إرسال تعليق