തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 25 ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ: 2360391.
إرسال تعليق