തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ആര്‍മി റിക്രൂട്ട്മെന്റ് റാലി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഫ്ളാഗ് ഓഫ് ചെയ്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവര്‍ക്കുമായി മാര്‍ച്ച് 12 വരെയാകും റാലി നടക്കുക. റാലിക്കായി ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസറും ജില്ലാ ഡെവലപ്മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയലാണ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ താമസ, യാത്രാ സൗകര്യങ്ങളും ഏകോപിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ റാലി സ്ഥലത്ത് ഉദ്യോഗാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫ്ളാഗ് ഓഫ് ചെയ്തു; മാര്‍ച്ച് 12 വരെ പങ്കെടുക്കാം
തൊഴിൽ വാർത്തകൾ
0
إرسال تعليق