തിരുവനന്തപുരം; ശുദ്ധജലവിതരണ ശുചിത്വ ഏജൻസി (ജലനിധി) യുടെ തൊടുപുഴയിലെ ഇടുക്കി റിജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/ സെക്രട്ടേറിയറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/ അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
ഫെബ്രുവരി പത്ത് വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://ift.tt/1GiHAzr.
إرسال تعليق