Join Our Whats App Group

തൊഴില്‍ ലഭിക്കാന്‍ പരിശീലനം


കൊല്ലം;  ജില്ലയില്‍ പട്ടികജാതി യുവതീ-യുവാക്കള്‍ക്ക് സൈനിക-അര്‍ധ സൈനിക, പോലീസ് സേനകളില്‍ തൊഴില്‍ ലഭിക്കുന്നതിന് സൗജന്യ പരിശീലനം നല്‍കും. ജില്ലാ പഞ്ചയത്ത് പട്ടികജാതി വികസന വകുപ്പ് വഴി നല്‍കുന്ന പരിശീലനത്തിന് ജില്ലയിലെ ഗ്രാമപഞ്ചായത്ത് നിവാസികളായവര്‍ അര്‍ഹരാണ്. പ്രായം പത്താംതരം യോഗ്യതയുള്ളവര്‍ക്ക് 17 നും 23 നും മധ്യേ. പത്താംതരത്തിന് മുകളില്‍ 17 നും 27 നും മധ്യേ. സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനത്തിന് 18 നും 45 നും മധ്യേ.

ഭക്ഷണ താമസ സൗകര്യങ്ങളോട് കൂടിയ പരിശീലനം സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററുകളിലാണ്. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തിന് താഴെയുള്ളവര്‍ ജാതി, വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ആധാര്‍ എന്നിവ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് കൊല്ലം ജില്ലാ പഞ്ചായത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് 0474-2794996, 9447469280 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group