വായനാട്; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ (പട്ടിക സംവരണം) നിയമിക്കുന്നു. ബി.ടെക്ക് അഗ്രികള്‍ച്ചറല്‍, സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും ബ്ലോക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബായോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ എന്നിവ സഹിതം ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം .04935 240298,9526593275
Post a Comment