പാലക്കാട്; അട്ടപ്പാടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് ഡീസല്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗിന് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക് ഡീസല്‍ ഒഴിവിലേക്ക് ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷം പൊതുമേഖലാ /സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എംപ്ലോയബിലിറ്റി സ്‌കില്‍ ഒഴിവിലേക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ബി.ബി.എ/എം.ബി.എ ഉള്ളവര്‍ അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, സോഷ്യല്‍ എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തോടെ ബിരുദമോ ഡിപ്ലോമയോ നേടി എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 20 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി അട്ടപ്പാടി ഗവ ഐ.ടി.ഐ.യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 9061291291.
Post a Comment