Join Our Whats App Group

ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം: ശുദ്ധജലവിതരണ ശുചിത്വ ഏജൻസി(ജലനിധി)യുടെ തൊടുപുഴയിലുള്ള ഇടുക്കി റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു.
സർക്കാർ/അർദ്ധസർക്കാർ/മറ്റു പൊതുമേഖല സ്ഥാപനങ്ങൾ/സെക്രട്ടറിയേറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റുതത്തുല്യമായ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
കൂടുതൽ വിവരങ്ങൾക്ക് https://ift.tt/1GiHAzr സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വൈകിട്ട് അഞ്ചുവരെ.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group