Join Our Whats App Group

താത്കാലിക നിയമനം


കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്‌പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസിനു സമീപമുള്ള റ്റി.ബി അസോസിയേഷന്‍ ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group