തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടർ സെക്രട്ടറി (ഹയർ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവർക്കും മറ്റു വികസന വകുപ്പുകളിൽ 68700-110400 (റിവൈസ്ഡ്) എന്ന ശമ്പള സ്‌കെയിലിലും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
വിശദമായ ബയോഡാറ്റയും, എൻ.ഒ.സിയും സഹിതം അപേക്ഷകൾ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷന് മുഖേന പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്, സെക്രട്ടറിയറ്റ് അനക്‌സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
إرسال تعليق