തിരുവനന്തപുരം; കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗേജ് ഇന്റർപ്രേട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 18ന് രാവിലെ പത്തിന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കുടിക്കാഴ്ചക്ക് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.gwptctvpm.org സന്ദർശിക്കുക.
إرسال تعليق