തിരുവനന്തപുരം; സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ എന്നിവയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർവീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ സർവകലാശാലകളിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ള 10 വർഷത്തിൽ കുറയാത്ത പരിചയം വേണം. പ്രതിമാസം 30,000 രൂപ ശമ്പളം. പ്രായപരിധി 2021 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org ൽ ലഭിക്കും.
إرسال تعليق