കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ:19,000-43,600. എക്‌സൽ ഗൂഗിൾ സ്ലെഡ് ഷീറ്റ് പവർ പോയിന്റ് പ്രസന്റേഷൻ ആൻഡ് ഓൺലൈൻ വിർച്വൽ പ്ലാറ്റ് ഫോം എന്നിവയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
വിവിധ സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ളവരും ഡെസ്‌ക്ക് ടോപ്പ് കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായ ജീവനക്കാർക്കും അപേക്ഷിക്കാം. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 15 ദിവസത്തിനകം സമർപ്പിക്കണം. ഫോൺ: 0471-2336369.
إرسال تعليق