തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.
إرسال تعليق