കോഴിക്കാട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കാറ്റഗറി നം.501/2017,196/2018,197/2018 തസ്തികയുടെ ചുരുക്കപ്പട്ടിയില്‍ ഉള്‍പ്പെട്ട ഉദ്യാഗാര്ത്ഥികള്ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും കോഴിക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ ജനുവരി 15, 16, 18, 19, 20, 21, 22 തീയതികളില്‍ രാവിലെ ആറ് മണി മുതല്‍ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് ഉദ്യാഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റ്, അതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി. അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സല് എന്നിവ സഹിതം ഹാജരാകണം. നേരിട്ടുള്ള വിഭാഗത്തിനും എന്‍സിഎ വിഭാഗത്തിനും പൊതുവായി അപേക്ഷിച്ചിട്ടുള്ള ഉദ്യാഗാര്‍ത്ഥികള്‍ നേരിട്ടുള്ള വിഭാഗത്തിനായി അപേക്ഷിച്ച ജില്ലയില്‍ മാത്രമേ കായിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കാവൂ. ഉദ്യാഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയില്‍ സാക്ഷ്യപത്രം നല്‍കണം. ഏതെങ്കിലും ക്ലബ്ലിന്റെയോ പരിശീലന സ്ഥാപനത്തിന്റെയോ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ച ഉദ്യാഗാര്‍ത്ഥികളെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ : ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും
തൊഴിൽ വാർത്തകൾ
0
Post a Comment