കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന് കീഴിലെ താണ, തലശ്ശേരി, പെരളശ്ശേരി സബ്ഡിവിഷന്‍ ഓഫീസുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് മാസത്തേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു. ഐ ടി ഐ/ഡിപ്ലോമ (സിവില്‍/മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അഴീക്കോട്, വളപട്ടണം, ചിറക്കല്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ്താണ സബ് ഡിവിഷന്‍ ഓഫീസിലേക്കും കോട്ടയം പാട്യം ധര്‍മ്മടം പഞ്ചായത്ത് നിവാസികള്‍ക്ക് തലശ്ശേരി മോറക്കുന്ന് സബ് ഡിവിഷന്‍ ഓഫീസിലേക്കും പെരളശ്ശേരി, അഞ്ചരക്കണ്ടി, എരഞ്ഞോളി, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, ചെമ്പിലോട്, കടമ്പൂര്‍, കതിരൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് പെരളശ്ശേരി മൂന്നുപെരിയ സബ് ഡിവിഷന്‍ ഓഫീസിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 15ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരാകണം.
إرسال تعليق