ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയിലേക്ക് താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തില്‍ വാര്‍ഡനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 1 ന് രാവിലെ 11 ന് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടത്തും.
40 ന് മുകളില്‍ പ്രായമുള്ള പ്ലസ് ടു വിജയികളായിട്ടുള്ള പുരുഷന്മാര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാകണം. വിമുക്ത ഭടന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും മുന്‍ഗണന. ഫോണ്‍: 9447243224, 04862 – 232499.
Post a Comment