തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജ്യോതിഷം വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേയ്ക്ക് നടത്താനിരുന്ന അഭിമുഖം 20 (സാഹിത്യം, വേദാന്തം), 21 (വ്യാകരണം, ന്യായം, ജ്യോതിഷം) തിയതികളിൽ പ്രിൻസിപ്പാളിന്റെ ഓഫീസിൽ രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Post a Comment