കൊല്ലം; ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന് രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍ എ സി, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി യും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/തത്തുല്യം എന്നിവയിലെ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.
Post a Comment