തിരുവനന്തപുരം; ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ് ടുവും, ഡി.സി.എയുമാണ് യോഗ്യത.
ക്ലർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ 19 ന് രാവിലെ പത്തിനും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഉച്ചയ്ക്ക് ഒരു മണിക്കും ഇൻർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഇൻർവ്യൂവിന് ഹാജരാകുന്നതവർ കൃത്യമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
Post a Comment