കൊച്ചി: ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വൈപ്പിനില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റിസിനെ തെരഞ്ഞെടുക്കുന്നു. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജനുവരി 14-ന് രാവിലെ 10-ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം.
إرسال تعليق