തൃശൂർ; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, പറപ്പൂക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ എന്യുമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ പൂർണമായും ജിഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിൻ്റെ ഭാഗമായി സർവ്വേ നടത്തുന്നതിനാണ് ഗ്രാമപഞ്ചായത്തുകളിൽ എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് 90 എന്യൂമറേറ്റർമാരെയും കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 60 എന്യൂമറേറ്റർമാരെയുമാണ് തിരഞ്ഞെടുക്കുന്നത്. ഒരു പ്ലോട്ടിന്/വീടിന് 7 രൂപ 50 പൈസ നിരക്കിലാണ് പ്രതിഫലമായി നൽകുക. സന്നദ്ധ പ്രവർത്തകരായ സാമൂഹിക പ്രവർത്തകർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. യോഗ്യത 18 വയസ്സ് പൂർത്തിയാക്കിയവരും സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം.
അപേക്ഷകൾ പൂർണ്ണമായ മേൽവിലാസം, വാട്സ്ആപ്പ് നമ്പർ, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ജനുവരി 11ന് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ രാവിലെ 10 മണിയ്ക്കും പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ജനുവരി 12ന് ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്കും നടത്തുന്ന പരിശീലനത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. ഫോൺ : 7025804292, 9447391320, 0480-2825291.
إرسال تعليق