Join Our Whats App Group

ഫാര്‍മസിസ്റ്റ് : കൂടിക്കാഴ്ച 22 ന്


കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി വികസന സമിതിയുടെ കീഴിലെ കാരുണ്യ കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍ ഫാര്‍മസിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച ഡിസംബര്‍ 22 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത ഡി.ഫാം (ഗവ. അംഗീകൃതം), ഫാര്‍മസി കൗണ്‍സില്‍, കേരള രജിസ്ട്രേഷന്‍. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുളളവര്‍ യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പും അപേക്ഷയും ഫോട്ടോ പതിച്ച ബയോഡാറ്റയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 22ന് രാവിലെ 10.30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് സമയത്ത് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group