Join Our Whats App Group

പി.എസ്.സി പരീക്ഷ; കോവിഡ് മാര്‍ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു


കോട്ടയം: കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരീക്ഷകളിൽ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച നിർദ്ദേശങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുറപ്പെടുവിച്ചു.

ക്വാറൻ്റയിനിൽ കഴിയുന്നവർ ഇതു സംബന്ധിച്ച സത്യവാങ്ങ്മൂലം ചീഫ് സൂപ്രണ്ടിന് നൽകണം. രോഗബാധിതര്‍ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്ന പി.എസ്. സി ഓഫീസര്‍ക്ക് രേഖകൾ സഹിതം ഇ-മെയില്‍ മുഖേന മുന്‍കൂട്ടി അപേക്ഷ നൽകണം. കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ അപേക്ഷ നല്‍കേണ്ട ഇ-മെയില്‍ വിലാസം-dokt.psc@kerala.gov.in

പരീക്ഷ എഴുതുന്നതിന് ഇവർ ആരോഗ്യ വകുപ്പിൻ്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ്, അഡ്മിഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.ആരോഗ്യ പ്രവർത്തകനോടൊപ്പം മെഡിക്കൽ ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിൽ എത്തുകയും ചീഫ് സൂപ്രണ്ട് നിർദേശിക്കുന്ന സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതുകയും വേണം.

കോവിഡ് രോഗിയായ ഉദ്യോഗാര്‍ഥിയുടെ ഐഡന്‍റിറ്റി തെളിയിക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ അനുമതിപത്രം ഹാജരാക്കണം.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും വരുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group