Join Our Whats App Group

പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം


പത്തനംതിട്ട; തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഇടുക്കി, എറണാകുളം ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററിന്റെ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ഓരോ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററായി (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) അപേക്ഷിക്കുന്നവര്‍ 30700-65400 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ , സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 27800-59400 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുളളവരുമായിരിക്കണം. താത്പര്യമുളള അപേക്ഷകര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (ഒന്ന്) റൂള്‍ 144 പ്രകാരമുളള അപേക്ഷ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം സഹിതം നവംബര്‍ ഒന്‍പതിന് മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്വരാജ് ഭവന്‍, നന്ദന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ലഭ്യമാകുംവിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ https://ift.tt/2rtaYnp എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group