Join Our Whats App Group

സര്‍ജന്റ് ഒഴിവ്


പാലക്കാട്; ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള സര്‍ജന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എല്‍.സി / തത്തുല്യം, ആര്‍മിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള നേവി & എയര്‍ഫോഴ്സ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് ഏതെങ്കിലും ഒന്നില്‍ 10 വര്‍ഷത്തെ മിലിട്ടറി സര്‍വ്വീസും ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനുമുള്ള കഴിവും ഉള്ളവരെ പരിഗണിക്കും. പ്രായപരിധി 25 – 45 വയസ്. താല്‍പ്പര്യമുള്ളവര്‍ ഇന്ന്  (ഒക്ടോബര്‍ 23) രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group