Join Our Whats App Group

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകൾ


തിരുവനന്തപുരം;  സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോർഡിനേറ്റർ തസ്‌കയിൽ ഒരു ഒഴിവാണുളളത്. ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

പ്രോജക്ട് ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ https://ift.tt/1pk4Py3 യിലെ ലിങ്കിലൂടെ നൽകാം. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകണം. നവംബർ നാല് വരെ അപേക്ഷിക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group