പാലക്കാട്; വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ന്യൂട്രീഷ്യന്‍ ആന്റ് പാരന്റിംഗ് ക്ലിനിക്കുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തുന്നു. ബ്ലോക്കടിസ്ഥാനത്തില്‍ 13 ന്യൂട്രീഷനിസ്റ്റ് ഒഴിവുകളുണ്ട്. എം.എസ്.സി ന്യൂട്രീഷ്യന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആൻഡ് ന്യുട്രീഷ്യന്‍ ക്ലിനിക്ക്/ന്യുട്രീഷ്യന്‍ ആൻഡ് ഡയറ്ററ്റിക്സ് ആണ് യോഗ്യത. ആശുപത്രിയിലെ പ്രവൃത്തി പരിചയം / ഡയറ്റ് കൗണ്‍സലിങ് / ന്യുട്രീഷ്യന്‍ അസസ്മെന്റ് / പ്രഗ്‌നന്‍സി ആന്റ് ലാക്റ്റേഷ് കൗണ്‍സലിങ് / തെറാപ്പ്യൂട്ടിക് ഡയറ്റ്സ് എന്നിവയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി നവംബര്‍ ഒന്നിന് 45 വയസ്സില്‍ കവിയരുത്. അപേക്ഷകര്‍ നവംബര്‍ നാലിന് രാവിലെ 11 ന് മലമ്പുഴ ഐ.സി.ഡി.എസ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അനുബന്ധ രേഖകള്‍ സഹിതം കോവിഡ്-19 മാനദണ്ഡം പാലിച്ച് എത്തണമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505780.
إرسال تعليق