Join Our Whats App Group

എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്


മലപ്പുറം പരപ്പനങ്ങാടി എൽ.ബി.എസ് മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ/കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിലുള്ളവർക്കും പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം.

അപേക്ഷ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ പതിനഞ്ചിനകം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ: https://ift.tt/2ZTByng ൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group