Join Our Whats App Group

യോഗാ ഇന്‍സ്ട്രക്ടര്‍ ഒഴിവുകള്‍


കാസർഗോഡ്;  നാഷണല്‍ ആയുഷ് മിഷന്റെ കാസര്‍കോട് ജില്ലയിലെ ആയുഷ് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളില്‍ യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.ബി എന്‍ വൈ എസ്/ എം ഫില്‍ (യോഗ), യോഗയില്‍ എം എസി, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച ഒരു വര്‍ഷം കാലാവധിയുളള അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കഴിഞ്ഞവര്‍ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍വര്‍ക്ക് പങ്കെടുക്കാം. അമ്പലത്തുംകര ഐ.എസ്.എം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി (ഒന്ന്), മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി (ഒന്ന്), ചിറ്റാരിക്കാല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി (ഒന്ന്) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group