Join Our Whats App Group

കെഎസ് യുഎം-ന്‍റെ എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്സ്ആര്‍) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) നടത്തുന്ന എക്സ്ആര്‍ ലേണിംഗ് പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഐസിടി അക്കാദമിയുടേയും യൂണിറ്റി ടെക്നോളജിയുടേയും സഹകരണത്തോടെയുള്ള കോഴ്സിലേക്ക് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഗെയിം ഡവലപ്മെന്‍റ് ഫൗണ്ടേഷന്‍, എക്സ്ആര്‍ ഡവലപ്മെന്‍റ് വിഭാഗങ്ങളടങ്ങുന്ന കോഴ്സിലേക്ക് രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഔദ്യോഗിക യൂണിറ്റി കോഴ്സ്വെയര്‍ ലഭ്യമാകുന്ന കോഴ്സില്‍ ലൈവ് സെഷനുകളും സ്വയംപഠന രീതികളുമുണ്ട്. യൂണിറ്റിയുടെ സഹകരണത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയുമുണ്ടായിരിക്കും.

ഈ മേഖലയിലെ തൊഴില്‍സാധ്യത കണക്കിലെടുത്ത് കെഎസ് യുഎം
സംഘടിപ്പിച്ചിരിക്കുന്ന കോഴ്സ് സെപ്തംബര്‍ 14 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് https://ift.tt/2YXz6hD എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group