Join Our Whats App Group

സെപ്റ്റംബറിലെ പിഎസ്‌സി ഇന്റർവ്യൂ ടൈംടേബിൾ പ്രസിദ്ധീകരിച്ചു


സെപ്റ്റംബറിലെ ഇന്റർവ്യൂ ടൈംടേബിൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), കെഎഫ്സിയിൽ അസിസ്റ്റന്റ് മാനേജർ, ഫാർമസിസ്റ്റ് ഗ്രേഡ്– 2, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ട്രാക്ടർ ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബര്‍ 16 മുതൽ 30 വരെയാണ്.

തിരുവനന്തപുരത്തെ കേന്ദ്ര ഒാഫിസിനു പുറമേ എറണാകുളം ജില്ലാ/ മേഖലാ ഒാഫിസ്, കോഴിക്കോട് ജില്ലാ/ മേഖലാ ഒാഫിസ് എന്നിവിടങ്ങളിലും ഇന്റർവ്യൂ നടക്കും. കോവിഡ്– 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ. ഗൾഫ്/ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുള്ളവരും ക്വാറന്റീൻ കാലാവധിയിലുള്ളവരും രോഗബാധയുള്ളവരുമായ ഉദ്യോഗാർഥികൾ അപേക്ഷ നൽകിയാൽ തീയതി മാറ്റി നൽകും.

ഹോട്സ്പോട്ട്, കണ്ടൈയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ ഉൾപ്പെട്ടവർക്കും ഇന്റർവ്യൂ തീയതിക്ക് മുൻപ് പ്രൊഫൈലിൽ അപേക്ഷ അപ്‌ലോഡ് ചെയ്താൽ തീയതി മാറ്റി നൽകും. ഇന്റർവ്യൂവിന് ഹാജരാകുന്നവർ പിഎസ്‌സിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോവിഡ്– 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group