Join Our Whats App Group

തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ ത്രിവത്സര ഐഎംടി-യ്ക്ക് അപേക്ഷിക്കാം


കൊച്ചി: കിംസ്ഹെല്‍ത്തിലെ ലോകോത്തര ആരോഗ്യസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മൂന്നു വര്‍ഷത്തെ പരിശീലന പരിപാടിയായ ഇന്‍റേണല്‍ മെഡിക്കല്‍ ട്രെയിനിംഗ്(ഐഎംടി)ന് ചേരാന്‍ മെഡിക്കല്‍ ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബ്രിട്ടനിലെ പ്രശസ്തമായ മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളജസ് ഓഫ് ഫിസിഷ്യന്‍സ്(എംആര്‍സിപി) ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാര്‍ കോഴ്സ് കാലയളവില്‍ ഐഎംടിയുടെ പാര്‍ട്ട് ഒന്ന്, രണ്ട് എന്നിവയും പ്രാക്ടിക്കല്‍ അസസ്മെന്‍റ് ഓഫ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ സ്കില്‍സ്(പേസസ്)-ഉം പാസാകേണ്ടതുണ്ട്. ആശുപത്രി കേന്ദ്രീകരിച്ചുള്ള വിലയിരുത്തലിനോടൊപ്പം മൂന്നു വര്‍ഷം പൂര്‍ണമായും ഈ പരിപാടിയില്‍ തുടരുകയും യുകെയിലെ എംആര്‍സിപി പരീക്ഷ പാസാകുകയും വേണം.

ബ്രിട്ടണിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ട്രെയിനിംഗ് ബോര്‍ഡുമായി ചേര്‍ന്ന് കിംസ്ഹെല്‍ത്ത് നടത്തുന്ന ഈ പരിശീലനം യുകെയിലെ ഐഎംടിയ്ക്ക് തത്തുല്യമാണ്. ഇവിടെനിന്ന് ഐഎംടി പരീക്ഷ പാസാകുന്നവര്‍ക്ക് ബ്രിട്ടനിലെ വിവിധ ആശുപത്രികളില്‍ അവിടെ ഇതേ പരിശീലനം പൂര്‍ത്തിയായവര്‍ക്കൊപ്പം സൂപ്പര്‍ സ്പെഷ്യാലിറ്റികളില്‍ ഉന്നത സ്പെഷ്യാലിറ്റി കോഴ്സുകള്‍ പൂര്‍ത്തിയാക്കാനാവും.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ സ്ഥിര രജിസ്ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഐഎംടി-യിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. ക്ലാസുകള്‍ സെപ്റ്റംബറില്‍ തുടങ്ങും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് മുമ്പ് 0471-2941306 എന്ന നമ്പറില്‍ ജെസി അജിത്തുമായി ബന്ധപ്പെടണം.

ഇന്ത്യയില്‍ എംആര്‍സിപി-ക്ക് ഏറെ പ്രചാരമുണ്ടെങ്കിലും വ്യക്തമായ പരിശീലനമില്ലാത്തതിനാല്‍ പലര്‍ക്കും ഇത് പൂര്‍ത്തിയാക്കാനാകുന്നില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ എംആര്‍സിപിയില്‍ വിദഗ്ധരായ അധ്യാപകരെ നിയോഗിച്ചാണ് ഐഎംടിയില്‍പരിശീലനം നല്‍കുന്നതെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. എംആര്‍സിപിയിലൂടെയുള്ള ചികിത്സാരീതികള്‍ രോഗികളെ പരിചരിക്കുന്നതില്‍ ഏറെ ഉപയോഗപ്രദമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയെക്കുറിച്ചുള്ള അറിവ്, പരിശീലനാര്‍ത്ഥികളായ ഡോക്ടര്‍മാരുടെ നൈപുണ്യം എന്നിവ ശരിയായ രീതിയില്‍ അളക്കുന്ന വിധത്തിലാണ് യുകെയിലെ എംആര്‍സിപി(യുകെ) പേസസ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ പഠനത്തിലെ പാര്‍ട്ട് ഒന്ന് പരീക്ഷ കഴിഞ്ഞ

ഏഴു വര്‍ഷത്തിനുള്ളില്‍ പാസായാല്‍ മാത്രമേ പേസസ് പരീക്ഷയ്ക്ക് പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പരീക്ഷ നടത്തുന്നത്. പല രീതിയിലുള്ള നൈപുണ്യത്തിലും രോഗികളെ പരിചരിക്കുന്നതിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാകണം ഈ യോഗ്യത നേടേണ്ടത്. അവശ്യം വേണ്ട ക്ലിനിക്കല്‍ ശേഷികളില്‍ പരിശീലനാര്‍ഥികളുടെ കഴിവ് വിലയിരുത്തുകയാണ് പേസസില്‍ ചെയ്യുന്നത്.

ഐഎംടിയുടെ മൂന്നു വര്‍ഷത്തെ വിജയകരമായ പൂര്‍ത്തീകരണത്തിനു ശേഷം ഡോക്ടര്‍മാര്‍ക്ക് ഉന്നത പരിശീലനത്തിനായി യുകെയിലേക്ക് പോകാനുള്ള യോഗ്യത ലഭിക്കും. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ക്കുള്ള ഭാഷാ പരിജ്ഞാന പരീക്ഷയായ പിഎല്‍എബി ഒഴിവാക്കിയിട്ടുണ്ട്. കിംസ്ഹെല്‍ത്തിലെ ആദ്യ ഐഎംടി പരിപാടി 2018 ലാണ് തുടങ്ങിയത്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group