മലപ്പുറം; ഏറനാട് താലൂക്കിലെ ശ്രീ.തൃപുരാന്തക ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ സെപ്തംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
Post a Comment