തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിൽ എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുളളവർ 24ന് വൈകിട്ട് മൂന്നിനു മുൻപ് അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ആശുപത്രിയിൽ എത്തിക്കണം. 25ന് രാവിലെ 10.30 മുതൽ കൂടിക്കാഴ്ച്ച നടക്കും. കൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകരിച്ച ഇ.സി.ജി ടെക്‌നീഷ്യൻ കോഴ്‌സ് പാസ്സായിരിക്കണം.
Post a Comment